Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിത സേന നിര്‍മ്മിച്ച 'കരുതല്‍' ഹ്രസ്വചലച്ചിത്രം പുറത്തിറങ്ങി. അന്താരാഷ്‌ട്ര ജലസഹകരണ വര്‍ഷവുമായി ബന്ധപ്പെട്ടാണ് കുട്ടികള്‍ സിനിമ ഒരുക്കിയത്. ചിത്രത്തിന്റെ സി ഡി പ്രകാശന ചടങ്ങ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. നാടക പ്രവര്‍ത്തകന്‍ കണ്ണങ്കൈ കുഞ്ഞിരാമന്‍ പ്രകാശനം നിര്‍വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക എം പ്രസന്ന കുമാരി അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. കെ മനോജ്‌ കുമാര്‍.കെ ജയചന്ദ്രന്‍, ഷിബിന്‍ പിലിക്കോട്, സാന്ദ്ര കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ