Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

കാലിക്കടവ്: നാട്ടിപാട്ടിന്റെ താളത്തിനൊപ്പം ഞാറ് പറിച്ചു നട്ട് നാടന്‍ നെല്‍വിത്തുകളുടെ സംരക്ഷണത്തിനായി കുട്ടികള്‍ പാടത്തേക്കിറങ്ങി. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതസേനാംഗങ്ങളാണ് നാടന്‍ നെല്‍ചെടികളുടെ ഹരിതകാന്തിയും, സമൃദ്ധിയും തിരികെയെത്തിക്കാന്‍ വയലുകളിലേക്ക് എത്തിയത്.പുത്തിലോട്ടെ വയലുകളിലാണ് കുട്ടികള്‍ കൃഷിയിറക്കിയിരിക്കുന്നത്. ഇത് മൂന്നാമത്തെ വര്‍ഷമാണ്‌ നെല്‍കൃഷിക്കായി ഹരിത സേന മുന്നിട്ടിറങ്ങുന്നത്. പയ്യന്നൂരിലെ 'നല്ലഭൂമി' കാര്‍ഷിക കൂട്ടായ്മയില്‍ നിന്നാണ് പോയ വര്‍ഷം 'കറുത്ത അല്ലിക്കണ്ണന്‍' വിത്ത് കൃഷിക്കായി കുട്ടികള്‍ ശേഖരിച്ചത്. കൃഷിയില്‍ നിന്നും നല്ല വിളവ് ലഭിക്കുകയും ചെയ്തു. ഈ വിത്ത് ഉപയോഗിച്ചാണ് അറുപത് സെന്റ്‌ സ്ഥലത്ത് ഇത്തവണ കൃഷിയിറക്കിയത്. പ്രദേശത്തെ കര്‍ഷകര്‍ക്കൊപ്പം ഞാറു നടീല്‍ കുട്ടികള്‍ ഉത്സവമാക്കി മാറ്റി. കുട്ടികള്‍ പാടത്തിറങ്ങിയപ്പോള്‍ കൃഷിപ്പാട്ട് പാടി ജാനകിയമ്മയും കുട്ടികള്‍ക്കൊപ്പം കൂടി. കര്‍ഷകനും റിട്ടേര്‍ഡ് പ്രിന്‍സിപ്പാളുമായ പി പത്മനാഭന്‍ അടിയോടി ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. കെ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു . പ്രായം ചെന്ന കര്‍ഷകര്‍ കൃഷിപരിപാലന രീതികള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി ..സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ് എന്നിവയുടെ സഹകരണവും കൃഷിക്കുണ്ട്. . കാര്‍ഷിക മേഖലയിലെ മികവ് കണക്കിലെടുത്ത് ജൈവ വൈവിധ്യ ബോര്‍ഡ് ഹരിത പുരസ്കാരം, കേരള വനം വകുപ്പിന്റെ എന്റെ മരം സംസ്ഥാന അവാര്‍ഡ്, മികച്ച ഇക്കോ ക്ലബ്ബ് എന്നിവയെല്ലാം പോയവര്‍ഷങ്ങളില്‍ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടനയായ യുനസ്കോയുടെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജുക്കേഷന്‍ നെല്ലിനെ കുറിച്ച് പഠിക്കാന്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്‍പതു വിദ്യാലയങ്ങളില്‍ ഒന്നാണ് പിലിക്കോട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ