Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!


കാലിക്കടവ് : സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്ത് നല്‍കുന്നതിന്റെ ഭാഗമായുള്ള ഉത്തരമേഖലാ വാഹന പ്രചാരണ പരിപാടി "വിത്ത് വണ്ടിക്ക് ചെറുവത്തൂര്‍ ഉപജില്ലയില്‍ ഊഷ്മള വരവേല്‍പ്പ്. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ ;ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് ഉപജില്ലാതല സ്വീകരണം നടന്നത്. സ്വീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു . പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വി രമണി അധ്യക്ഷത വഹിച്ചു. വീട്ടുവളപ്പിലെ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പി കുഞ്ഞിരാമന്‍, പി വി പ്രസന്ന , കെ ശ്യാമള, പി സി ചന്ദ്രമോഹനന്‍, എം പ്രസന്ന കുമാരി തുടങ്ങിയവര്‍ സംസാരിച്ചു. കെ പി പ്രകാശ് കുമാര്‍ സ്വാഗതവും, പി വി ആര്‍ജിത നന്ദിയും പറഞ്ഞു. പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി, വിദ്യാഭ്യാസ വകുപ്പുകളാണ് പരിപാടി നടപ്പിലാക്കിയിരിക്കുന്നത് .കലാപരിപാടികളും അരങ്ങേറി. വിത്തുവണ്ടി സെപ്റ്റംബര്‍ 12ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍സമാപിക്കും. 


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ