ഗാന്ധി ജയന്തി ദിനമായ ഇന്ന് ദേശീയ ഹരിതസേന ghss pilicode കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ തിരുവനന്തപുര ത്തിന്റെ സാമ്പത്തിക സഹകരണത്തോടെ ozone day 2013 ന്റെ ഭാഗമായി പരിസ്ഥിതി ബോധവല്കരണ സൈക്കിൾ റാലി സംഘടിപിച്ചു.പിലിക്കോട് സ്കൂളിൽ നിന്നും ആരംഭിച്ച റാലി പടുവളം, കാലികടവ് ,എരവിൽ എന്നിവിടങ്ങളിലുടെ പുതിലോട്ട് സ്കൂളിൽ എത്തി.പിലിക്കോട് സ്കൂളിൽ കോ ഓർഡിനെറ്റർ ജയചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഹെഡ് മിസ്ട്രെസ്സ് എം പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ പി സി ചന്ദ്ര മോഹനൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.ഹരിതസേന സ്കൌട്ട് എന്നിവയിലെ കുട്ടികൾ റാലിയിൽ അണിനിരന്നു.ഗാന്ധിജിയുടെ പരിസ്ഥിതി സന്ദേശം ,ഓസോണ്‍ സംരക്ഷികേണ്ടത്തിന്റെ ആവശ്യം ,ദേശിയോദ്‌ഗ്രധനം എന്നി ആശയങ്ങൾ മുൻ നിരത്തിയായിരുന്നു റാലി.പുതിലോട്ട് സ്കൂളിൽ ഹെഡ് മിസ്ട്രെസ്സ്, അധ്യാപകർ ,കുട്ടികൾ എന്നിവർ റാലിക്ക് സ്വീകരണം നല്കി.
Harithasena ghss pilicode എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Harithasena ghss pilicode എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Comments: (0)
Posted by Sreenath 8:08 PM
Comments: (0)
Posted by jayachandran 11:16 AM
Comments: (0)
കാലിക്കടവ് : ജീവന്റെ നിലനില്‍പ്പിനാധാരമായ ജലം വരും കാലത്തേക്ക് കാത്തുവയ്ക്കാന്‍ കരുതലോടെ നീങ്ങണമെന്ന സന്ദേശവുമായി കുട്ടികളുടെ ഹ്രസ്വചിത്രമൊരുങ്ങുന്നു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതസേനയാണ് 'കരുതല്‍'' എന്ന പേരില്‍ ഇരുപത് മിനുട്ട് ദൈര്‍ഘ്യമുള്ള കുട്ടികളുടെ ചിത്രമൊരുക്കുന്നത്.ഇത് തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് ഹരിത സേന കുട്ടികളുടെ സിനിമയൊരുരുക്കുന്നത്. പോയവര്‍ഷങ്ങളില്‍ പുറത്തിറക്കിയ ഡി സ്ലാബ്, പാഠപുസ്തകം എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇതില്‍ ''പാഠപുസ്തകം'' സംസ്ഥാന ബാലചലച്ചിത്ര മേളയില്‍ മികച്ച ചിത്രം ,സംവിധാനം ,ക്യാമറ എന്നീ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. മാലിന്യത്തിനെതിരെയായിരുന്നു ഈ ചിത്രം. ഇതിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് കരുതല്‍ എന്ന ചിത്രം ഒരുക്കുന്നത്. പത്താംതരം വിദ്യാര്‍ത്ഥി ദിപില്‍ ആണ് സംവിധാനം.ഷിബിന്‍ പിലിക്കോടാണ് മാര്‍ഗനിര്‍ദേശം. ക്യാമറ രഞ്ജിത്ത് തടിയന്‍ കൊവ്വല്‍. സ്വിച്ച് ഓണ്‍ കര്‍മ്മം ദൈവസൂത്രം എന്ന ചിത്രത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി ദിന്‍കര്‍ ലാല്‍ നിര്‍വഹിച്ചു. എം പ്രസന്ന കുമാരി, സോമനാഥന്‍ കെ ജി , അനിത പി ശോഭന , കെ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
Posted by Sreenath 9:35 PM
Comments: (0)
Posted by Sreenath 8:19 AM
കാലിക്കടവ് : ദേശീയ പാതയോരത്ത് കുട്ടികള്‍ ചെയ്ത കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ് . പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് ഹരിത സേന, ഭൂമിത്ര സേന എന്നിവയുടെ നേതൃത്വത്തിലാണ് പിലിക്കോട് കൃഷിഭവന് മുന്നിലായി നെല്‍കൃഷി ചെയ്തത്. വിത്തിടലും ,വിളപരിപാലനവും കൊയ്ത്തും, മെതിയുമെല്ലാം കുട്ടികള്‍ തന്നെ നടത്തി. നവര വിത്താണ് കുട്ടികള്‍ കൃഷിക്കായി ഉപയോഗിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍, പ്രധാനാധ്യാപിക എം പ്രസന്ന കുമാരി, കെ മനോജ് കുമാര്‍, കെ ജയചന്ദ്രന്‍, കെ പ്രകാശന്‍, അഞ്ചു ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
Posted by Sreenath 8:28 PM
Comments: (0)
ഊർജ സംരക്ഷണ പ്രവര്ത്തനത്തിന്റെ ഭാഗമായി ഹരിതസേനയുടെ ആഭിമുഖ്യത്തിൽ സി കെ എൻ എസ് ജി എച് എച് എസ് പിലികൊഡിൽ എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തു .ഊർജ ലാഭത്തിനു പുറമേ പരിസ്ഥിതി സൗഹൃദ വുമാണ് ഇത്തരം ബൾബുകൾ .കുട്ടികളും അധ്യാപകരുമടക്കം ധാരാളം പേർ എൽ ഇ ഡി ബൾബുകൾ വാങ്ങി .പുറമേ 750 ഓളം വിലവരുന്ന ബൾബ് കുട്ടികള്ക്ക് നല്കിയത് 160 രൂപക്ക് ആണ് .ഇതോടൊപ്പം വിദ്യാലയത്തിലെ മുഴുവൻ ബൾബുകളും എൽ ഇ ഡി ആക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു.പഴയങ്ങാടി യിൽ സ്ഥാപനമുള്ള ശ്രീ അബ്ദുള്ള എന്ന വ്യക്തിയാണ് വിദ്യാലയത്തിൽ എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തത് .ഹെട്മിസ്ട്രെസ്സ് ശ്രീമതി എം പ്രസന്നകുമാരി ടീച്ചർ ആദ്യ ബൾബ് വാങ്ങി പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ചന്ദ്രമോഹനൻ ,ജയചന്ദ്രൻ കെ ,പ്രകാശൻ കെ,മനോജ്കുമാർ കെ എന്നിവര് ആശംസ അർപിച്ചു സംസാരിച്ചു.
Posted by Sreenath 4:22 PM
കാലിക്കടവ് : ഓണാഘോഷത്തിന് പൊലിമ ചാര്‍ത്തി നൂറ് കുട്ടികള്‍ അണിനിരന്ന തിരുവാതിര കാഴ്ചക്കാരുടെ മനം കവര്‍ന്നു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ ;ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് തിരുവോണത്തെ വരവേല്‍ക്കാന്‍ തിരുവാതിരയൊരുക്കിയത്. എട്ടുമുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് തിരുവാതിര അവതരിപ്പിച്ചത്. അവതരണത്തിനായി വന്‍ തുക ചിലവഴിക്കാതെ പൂര്‍ണ്ണമായും കുട്ടികളുടെയും, അധ്യാപകരുടെയും കൂട്ടായ്മയിലാണ് ഈ തിരുവാതിരയൊരുക്കിയത്. സ്കൂള്‍ അധ്യാപികയായ തുളസിയായിരുന്നു പരിശീലക. പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള കുട്ടികളുടെ തിരുവാതിര കാണാന്‍ രക്ഷിതാക്കളും, നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ വിദ്യാലയത്തില്‍ എത്തിയിരുന്നു.
Posted by Sreenath 8:52 PM
Comments: (0)
ചെറുവത്തൂര്‍ : ഔഷധ സസ്യങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിച്ച് ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ .എല്‍ .പി സ്‌കൂളില്‍ വീട്ടിലൊരു ഔഷധ സസ്യം പദ്ധതിക്ക് തുടക്കമായി. പദ്ധതിക്ക് തുടക്കം കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആര്യവേപ്പിന്‍ തൈകള്‍ നല്‍കി. നൂറ്റിഅന്‍പതോളം വേപ്പിന്‍ തൈകളാണ് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്കിയത്. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ; ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹരിതസേന വികസിപ്പിച്ചതാണ് ആര്യവേപ്പിന്‍ തൈകള്‍. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ നിന്നും ശേഖരിച്ച വിത്തുകളാണ് ഹരിത സേന കോഡിനെറ്റര്‍ കെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ തൈകളാക്കി മാറ്റിയത്. രോഗാണുമുക്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു എന്നതും, അനേകം ഔഷധ ഗുണങ്ങള്‍ ഉണ്ട് എന്നതുമാണ് വേപ്പിന്റെ സവിശേഷത. സ്‌കൂള്‍ വളപ്പില്‍ പപ്പായ തൈകള്‍ നട്ടുപിടിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് വീട്ടിലൊരു ഔഷധ സസ്യം പദ്ധതി നടപ്പിലാക്കിയത്. സ്‌കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിനയന്‍ പിലിക്കോട്, ടി റജിന, കെ ആര്‍ ഹേമലത, എം ടി പി ഷ്യാമില തുടങ്ങിയവര്‍ സംസാരിച്ചു.
Posted by Sreenath 10:18 PM
Posted by Sreenath 5:25 PM
കാലിക്കടവ് : പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ കെ ജയചന്ദ്രന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി. കണ്ണൂരില്‍ നടന്ന അധ്യാപക ദിനാഘോഷത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബില്‍ നിന്നാണ് ഇദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്.
News Help:Postpetti
News Help:Postpetti
Posted by Sreenath 8:09 PM
Comments: (0)
സി കെ എൻ എസ് ജി എച് എച് എസ് പിലിക്കോട് ഹരിതസേന യുടെ ആഭിമുക്യത്തിൽ കുട്ടികൾക്കായി തെങ്ങിനെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു.ലോക നാളികേര ദിനമായ സെപ്റ്റംബർ രണ്ടിന് തുടങ്ങുന്ന ഒരായ്ച യിൽ ഒരു തെങ്ങിൻ തൈ എങ്കിലും നടാനും സംരക്ഷിക്കനും കുട്ടികൾ പ്രതിന്ജ എടുത്തു .inspire അവാർഡ് നേടിയ കുമാരി വിദ്യ കെ വി തെങ്ങുകൾ നേരിടുന്ന പ്രശ്ന ങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ അവതരിപിച്ചു.കെ.ജയചന്ദ്രൻ മാസ്റ്റർ സംസാരിച്ചു.
Posted by Sreenath 5:26 PM
കാലിക്കടവ് : പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന സന്ദേശവുമായി കുട്ടികള്‍ ജനങ്ങള്‍ക്കരികിലേക്ക്. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിത സേന , എന്‍ എസ് എസ് യൂണിറ്റ്, ഭൂമിത്ര സേന എന്നിവയുടെ ആഭിമൂഖ്യത്തിലാണ് പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. പിലിക്കോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് വറക്കോട്ട് വയല്‍ ശുചിത്വ ഗ്രാമമാക്കുക എന്ന ലക്ഷ്യമാണ് ആദ്യഘട്ടത്തില്‍ കുട്ടികള്‍ ഏറ്റെടുത്തിരിക്കുന്നത്. കുട്ടികള്‍ നേരത്തെ തന്നെ വീടുകളില്‍ എത്തുകയും പ്ലാസ്റ്റിക് തരം തിരിച്ച് സൂക്ഷിക്കേണ്ട രീതി വിവരിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരുപയോഗത്തിന് സാധിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ജനങ്ങള്‍ വിദ്യാലയത്തില്‍ എത്തിച്ചു തുടങ്ങി. കഴുകി വൃത്തിയായി എത്തിക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത് കെ ജയചന്ദ്രന്‍ ,കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി
Posted by Sreenath 8:10 AM
Comments: (0)
Posted by Sreenath 9:05 PM
Comments: (0)
Posted by Sreenath 8:44 PM
Comments: (0)
കാലിക്കടവ് : അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷാചരണ ഭാഗമായി അധ്യാപകര്‍ക്കും ,വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ജില്ലാതല ബോധവത്കരണ ക്ലാസ് പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. സി ഡബ്ല്യു ആര്‍ ഡി എം,ജില്ലാ ഹരിത സേന എന്നിവയുടെ ആഭിമൂഖ്യത്തില്‍ നടന്ന പരിപാടി കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി രമണി അധ്യക്ഷത വഹിച്ചു. പി സി ചന്ദ്ര മോഹനന്‍ ,എം പ്രസന്ന കുമാരി ,പി വി കുഞ്ഞമ്പു നായര്‍ , ഡോ;പി എസ് ഹരികുമാര്‍ ,കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
News : postpetti
News : postpetti
Posted by Sreenath 8:39 PM
Comments: (0)
കാലിക്കടവ് : സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്ത് നല്‍കുന്നതിന്റെ ഭാഗമായുള്ള ഉത്തരമേഖലാ വാഹന പ്രചാരണ പരിപാടി "വിത്ത് വണ്ടിക്ക് ചെറുവത്തൂര്‍ ഉപജില്ലയില്‍ ഊഷ്മള വരവേല്‍പ്പ്. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ ;ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് ഉപജില്ലാതല സ്വീകരണം നടന്നത്. സ്വീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു . പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വി രമണി അധ്യക്ഷത വഹിച്ചു. വീട്ടുവളപ്പിലെ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പി കുഞ്ഞിരാമന്‍, പി വി പ്രസന്ന , കെ ശ്യാമള, പി സി ചന്ദ്രമോഹനന്‍, എം പ്രസന്ന കുമാരി തുടങ്ങിയവര്‍ സംസാരിച്ചു. കെ പി പ്രകാശ് കുമാര്‍ സ്വാഗതവും, പി വി ആര്‍ജിത നന്ദിയും പറഞ്ഞു. പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി, വിദ്യാഭ്യാസ വകുപ്പുകളാണ് പരിപാടി നടപ്പിലാക്കിയിരിക്കുന്നത് .കലാപരിപാടികളും അരങ്ങേറി. വിത്തുവണ്ടി സെപ്റ്റംബര്‍ 12ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍സമാപിക്കും.
Posted by Sreenath 8:35 PM
Comments: (0)
Posted by Sreenath 7:17 PM
Comments: (0)
Posted by Sreenath 7:16 PM
കാലിക്കടവ്: ഭക്ഷ്യ സുരക്ഷയ്ക്ക് വേണ്ടി മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകരെ ആദരിച്ചും, കാര്‍ഷിക മത്സരങ്ങള്‍ സംഘടിപ്പിച്ചുമൊക്കെ ചിങ്ങം ഒന്ന് കര്‍ഷകദിനം സമുചിതമായി ആഘോഷിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും,കൃഷിഭവനുകളുടെയുമൊക്കെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. പിലിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനാചരണം പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ; ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വി രമണി അധ്യക്ഷത വഹിച്ചു. കുണ്ടാക്കുടിയന്‍ ഗോവിന്ദന്‍, കെ ഉഗ്രന്‍, തമ്പാന്‍ കലേക്കാരന്‍, എന്‍ പി ഭാസ്കരന്‍ ,കെ സുമേഷ് ,പള്ളിക്കര കുഞ്ഞിരാമന്‍, എന്‍ വിജയന്‍, കേണോത്ത് മിനാക്ഷി അമ്മ, യശോദ.കെ വി എന്നീ കര്‍ഷകര്‍ ആദരം ഏറ്റുവാങ്ങി. മിനി കെ രാജ്, പി കുഞ്ഞിരാമന്‍, ടി വി ശ്രീധരന്‍, പി വി പ്രസന്ന ,കെ ശ്യാമള,എസ് സുനില്‍ കുമാര്‍ ,പി കുഞ്ഞിക്കണ്ണന്‍ , പി നബീസ, കെ പത്മാവതി ,അച്യുതന്‍ ,ബിജു, വി വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജൈവ കൃഷി -പച്ചക്കറി -ഫല വര്‍ഗ വിളകളിലും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു .പി അനിത വിഷയാവതരണം നടത്തി .
പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ; ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിത സേനയുടെ ആഭിമൂഖ്യത്തില്‍ ജൈവകര്‍ഷകനായ ടി വി ദാമോദരനെ ആദരിച്ചു .ഹരിത സേന കോഡിനെറ്റര്‍ കെ ജയചന്ദ്രന്‍ പൊന്നാടയണിയിച്ചു
| ചിങ്ങം ഒന്ന് കർഷകദിനം ഹരിതസേന നാടൻ ജൈവ കർഷകൻ ടി വി ദാമോദരനെ ആദരിക്കുന്നു.കൃഷിരീതികളെ കുറിച്ചും നെൽ കൃഷി ചെയ്യേണ്ട ആവശ്യകതകളെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. |
Posted by Sreenath 8:16 PM
Comments: (0)
Posted by Sreenath 8:13 PM







.jpg)



