ചെറുവത്തൂര്‍ : ഔഷധ സസ്യങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിച്ച് ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ .എല്‍ .പി സ്‌കൂളില്‍ വീട്ടിലൊരു ഔഷധ സസ്യം പദ്ധതിക്ക് തുടക്കമായി. പദ്ധതിക്ക് തുടക്കം കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആര്യവേപ്പിന്‍ തൈകള്‍ നല്‍കി. നൂറ്റിഅന്‍പതോളം വേപ്പിന്‍ തൈകളാണ് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്കിയത്. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ; ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹരിതസേന വികസിപ്പിച്ചതാണ് ആര്യവേപ്പിന്‍ തൈകള്‍. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ നിന്നും ശേഖരിച്ച വിത്തുകളാണ് ഹരിത സേന കോഡിനെറ്റര്‍ കെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ തൈകളാക്കി മാറ്റിയത്. രോഗാണുമുക്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു എന്നതും, അനേകം ഔഷധ ഗുണങ്ങള്‍ ഉണ്ട് എന്നതുമാണ് വേപ്പിന്റെ സവിശേഷത. സ്‌കൂള്‍ വളപ്പില്‍ പപ്പായ തൈകള്‍ നട്ടുപിടിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് വീട്ടിലൊരു ഔഷധ സസ്യം പദ്ധതി നടപ്പിലാക്കിയത്. സ്‌കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിനയന്‍ പിലിക്കോട്, ടി റജിന, കെ ആര്‍ ഹേമലത, എം ടി പി ഷ്യാമില തുടങ്ങിയവര്‍ സംസാരിച്ചു.

Posted by Sreenath 10:18 PM

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ