കാലിക്കടവ് : ഓണാഘോഷത്തിന് പൊലിമ ചാര്‍ത്തി നൂറ് കുട്ടികള്‍ അണിനിരന്ന തിരുവാതിര കാഴ്ചക്കാരുടെ മനം കവര്‍ന്നു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ ;ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് തിരുവോണത്തെ വരവേല്‍ക്കാന്‍ തിരുവാതിരയൊരുക്കിയത്. എട്ടുമുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് തിരുവാതിര അവതരിപ്പിച്ചത്. അവതരണത്തിനായി വന്‍ തുക ചിലവഴിക്കാതെ പൂര്‍ണ്ണമായും കുട്ടികളുടെയും, അധ്യാപകരുടെയും കൂട്ടായ്മയിലാണ് ഈ തിരുവാതിരയൊരുക്കിയത്. സ്കൂള്‍ അധ്യാപികയായ തുളസിയായിരുന്നു പരിശീലക. പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള കുട്ടികളുടെ തിരുവാതിര കാണാന്‍ രക്ഷിതാക്കളും, നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ വിദ്യാലയത്തില്‍ എത്തിയിരുന്നു.
Posted by Sreenath 8:52 PM


0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ