Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

കാലിക്കടവ് : ജീവന്റെ നിലനില്‍പ്പിനാധാരമായ ജലം വരും കാലത്തേക്ക് കാത്തുവയ്ക്കാന്‍ കരുതലോടെ നീങ്ങണമെന്ന സന്ദേശവുമായി കുട്ടികളുടെ ഹ്രസ്വചിത്രമൊരുങ്ങുന്നു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതസേനയാണ് 'കരുതല്‍'' എന്ന പേരില്‍ ഇരുപത് മിനുട്ട് ദൈര്‍ഘ്യമുള്ള കുട്ടികളുടെ ചിത്രമൊരുക്കുന്നത്.ഇത് തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ്‌ ഹരിത സേന കുട്ടികളുടെ സിനിമയൊരുരുക്കുന്നത്. പോയവര്‍ഷങ്ങളില്‍ പുറത്തിറക്കിയ ഡി സ്ലാബ്, പാഠപുസ്തകം എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇതില്‍ ''പാഠപുസ്തകം'' സംസ്ഥാന ബാലചലച്ചിത്ര മേളയില്‍ മികച്ച ചിത്രം ,സംവിധാനം ,ക്യാമറ എന്നീ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. മാലിന്യത്തിനെതിരെയായിരുന്നു ഈ ചിത്രം. ഇതിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് കരുതല്‍ എന്ന ചിത്രം ഒരുക്കുന്നത്. പത്താംതരം വിദ്യാര്‍ത്ഥി ദിപില്‍ ആണ് സംവിധാനം.ഷിബിന്‍ പിലിക്കോടാണ് മാര്‍ഗനിര്‍ദേശം. ക്യാമറ രഞ്ജിത്ത് തടിയന്‍ കൊവ്വല്‍. സ്വിച്ച് ഓണ്‍ കര്‍മ്മം ദൈവസൂത്രം എന്ന ചിത്രത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി ദിന്‍കര്‍ ലാല്‍ നിര്‍വഹിച്ചു. എം പ്രസന്ന കുമാരി, സോമനാഥന്‍ കെ ജി , അനിത പി ശോഭന , കെ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ