കാലിക്കടവ് : പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന സന്ദേശവുമായി കുട്ടികള്‍ ജനങ്ങള്‍ക്കരികിലേക്ക്. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിത സേന , എന്‍ എസ് എസ് യൂണിറ്റ്, ഭൂമിത്ര സേന എന്നിവയുടെ ആഭിമൂഖ്യത്തിലാണ് പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. പിലിക്കോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് വറക്കോട്ട് വയല്‍ ശുചിത്വ ഗ്രാമമാക്കുക എന്ന ലക്ഷ്യമാണ് ആദ്യഘട്ടത്തില്‍ കുട്ടികള്‍ ഏറ്റെടുത്തിരിക്കുന്നത്. കുട്ടികള്‍ നേരത്തെ തന്നെ വീടുകളില്‍ എത്തുകയും പ്ലാസ്റ്റിക് തരം തിരിച്ച് സൂക്ഷിക്കേണ്ട രീതി വിവരിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരുപയോഗത്തിന് സാധിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ജനങ്ങള്‍ വിദ്യാലയത്തില്‍ എത്തിച്ചു തുടങ്ങി. കഴുകി വൃത്തിയായി എത്തിക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത് കെ ജയചന്ദ്രന്‍ ,കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ