കാലിക്കടവ് : ദേശീയ പാതയോരത്ത് കുട്ടികള്‍ ചെയ്ത കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ് . പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് ഹരിത സേന, ഭൂമിത്ര സേന എന്നിവയുടെ നേതൃത്വത്തിലാണ് പിലിക്കോട് കൃഷിഭവന് മുന്നിലായി നെല്‍കൃഷി ചെയ്തത്. വിത്തിടലും ,വിളപരിപാലനവും കൊയ്ത്തും, മെതിയുമെല്ലാം കുട്ടികള്‍ തന്നെ നടത്തി. നവര വിത്താണ് കുട്ടികള്‍ കൃഷിക്കായി ഉപയോഗിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍, പ്രധാനാധ്യാപിക എം പ്രസന്ന കുമാരി, കെ മനോജ് കുമാര്‍, കെ ജയചന്ദ്രന്‍, കെ പ്രകാശന്‍, അഞ്ചു ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Posted by Sreenath 8:28 PM

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ