Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!


കാലിക്കടവ് : ചീര ദോശ, നാരങ്ങയില അച്ചാര്‍, കൊടുത്തൂവ ഉപ്പേരി....ഇലക്കറികളുടെ രുചി വൈവിധ്യങ്ങള്‍ കുട്ടികളുടെ മനം നിറച്ചു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ;ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് നാടന്‍ ഇലക്കറി വിഭവങ്ങളുമായി ''ഇലക്കറി മഹോത്സവം'' ഒരുക്കിയത്.സ്കൂള്‍ ഹരിതസേനയുടെ ആഭിമൂഖ്യത്തില്‍ എന്‍ എസ് എസ് യൂണിറ്റ്, ഭൂമിത്ര സേന എന്നിവയുടെ സഹകരണത്തോടെയായിരുന്നു വ്യത്യസ്തമായ ഭക്ഷ്യമേള ഒരുക്കിയത്. സാമ്പാര്‍ ചീര, പൊതിന, മുരിങ്ങയില, മല്ലിയില , കൊടുത്തൂവ, മത്തനില തുടങ്ങി ഭക്ഷ്യയോഗ്യമായ ഇലകള്‍ ഉപയോഗിച്ച് 65 ഇനം വിഭവങ്ങളാണ് ഒരുക്കിയത്. വിദ്യാര്‍ഥികളെല്ലാം ഉച്ചഭക്ഷണത്തിനൊപ്പം കറികളുടെ രുചിയറിഞ്ഞു. പ്രദര്‍ശനം പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. ഇലക്കറികളുടെ ഗുണങ്ങളെ പറ്റി രക്ഷിതാക്കള്‍ക്കും, കുടുംബശ്രീ അംഗങ്ങള്‍ക്കും ബോധവത്കരണ ക്ലാസ്സും നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ ശ്യാമള ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപിക എം പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു. സജീവന്‍ തലശ്ശേരി ക്ലാസ്സെടുത്തു. കെ ജയചന്ദ്രന്‍,കെ മനോജ്‌ ,പ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
News by POSTPETTI

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ