Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

കാലിക്കടവ് : ഉറവിടം മാന്തിയെടുത്തപ്പോള്‍ മെലിഞ്ഞ് തുടങ്ങിയ ഒരു പുഴയുടെ പുനര്‍ജനിക്കായ്‌ കുട്ടികള്‍ മുന്നിട്ടിറങ്ങുന്നു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഭൂമിത്ര സേനയാണ് കുണിയന്‍ പുഴയെ പഴയ ജല സമൃദ്ധിയിലേക്ക് തിരികെയെത്തിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. പുത്തിലോട്ട് കുന്നുകളില്‍ നിന്നാണ് ഈ പുഴയുടെ ഉത്ഭവം. അത് കൊണ്ട് തന്നെ ഉത്ഭവ സ്ഥാനത്തെ സംരക്ഷിച്ച് പുഴയുടെ നീരൊഴുക്ക് ശക്തിപ്പെടുത്താനാണ് ശ്രമം. പുത്തിലോട്ട് മാപ്പിട്ടച്ചേരി കാവ് മഹാക്ഷേത്ര ദേവസ്വവുമായി സഹകരിച്ചാണ് കുട്ടികള്‍ ഈ മഹത്തായ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്.പുത്തിലോട്ട് കുന്നില്‍ നടക്കാന്‍ ഇടയുള്ള ചെങ്കല്‍ ,ചെമ്മണല്‍ ഖനനം തടയുക,പാറപ്പരപ്പില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന കുണിയന്‍ പുഴയുടെ കൈവഴികളില്‍ ചെറുതടയണകള്‍ പണിയുക, ചാലുകള്‍ക്കരികില്‍ നീര്‍മറി സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുക, മാലിന്യനിക്ഷേപം തടയല്‍, മാപ്പിടിച്ചേരി തോടിനരികില്‍ കൃഷി സജീവമാക്കല്‍. എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കൊണ്ടാകും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക. ഇതിന്റെ ഭാഗമായി മാപ്പിട്ടച്ചേരി കാവ് മഹാക്ഷേത്ര പരിസരത്ത് ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. സീക്ക് ഡയരക്ടര്‍ ടി പി പത്മനാഭന്‍ മാസ്റ്റര്‍, പരിസ്ഥിതി പ്രവത്തകരായ ഭാസ്കരന്‍ വെള്ളൂര്‍, ഡോ:ഇ .കുഞ്ഞികൃഷ്ണന്‍, വി സി ബാലകൃഷ്ണന്‍, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ അബ്ദുള്‍ നാസര്‍ കെ ക പി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നാട്ടുകാരും, വിദ്യാര്‍ത്ഥികളും പുത്തിലോട്ട് കുന്നിന് ചുറ്റും സംരക്ഷണ വലയം തീര്‍ക്കും.     ഒരു കുന്നിനെ, ഒരു പുഴയെ നിലനിര്‍ത്താന്‍....., അതിനുമപ്പുറം ഒരു സംസ്കാരത്തെ നിലനിര്‍ത്താന്‍..., ..... ഭക്ഷ്യസമൃദ്ധിയെ, ഈ ആവാസ വ്യവസ്ഥയെ വരും തലമുറയിലേക്ക് കൈമാറാനുള്ള ഈ ശ്രമത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകേണ്ടതുണ്ട്
News Postpetti pilicode

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ